പ്രണയമോ സൗഹൃദമോ .. അതോ രണ്ടിനുമിടയിലുള്ള ആ നേരിയ അതിരോ?

എണ്ണിപ്പെറുക്കി കുറച്ചു സുഹൃത്തുക്കളേ എനിക്കുള്ളൂ… എന്നാല്‍ ഉള്ളവരെല്ലാം തനിതങ്കമാണെന്നെനിക്കു തോന്നാറുണ്ട്. എങ്ങനെ ഞാന്‍ ഇത്ര ഭാഗ്യവാനായി എന്നും എനിക്കു തോന്നാറുണ്ട്.

അതെന്തോ ആവട്ടെ, കഥയിലേക്കു വരാം. എന്റെ സുഹൃത്തുക്കളില്‍ വലിയൊരു പങ്കും പെണ്‍കുട്ടികളാണു്… എന്റെ സുഹൃത്തെന്നു പറഞ്ഞാലേ അതൊരു പെണ്‍കുട്ടിയായിരിക്കും എന്നു ആള്‍ക്കാര്‍ ധരിക്കാന്‍ മാത്രം വലിയൊരു പങ്കു്.

http://static4.depositphotos.com/1020804/341/i/950/depositphotos_3414467-Gentleman--lady.jpgഅതില്‍ ചിലരും ഞാനും തമ്മിലുള്ള ബന്ധം പലപ്പോഴും നിര്‍വചിക്കാന്‍ സാധിക്കുന്നില്ല. ഒരുപാടു സ്നേഹവും, ഒരു ഔണ്‍സ് പ്രണയവും കലര്‍ന്ന പോലെ എന്തോ ഒരു മധുരമുള്ള സംഭവം. അവര്‍ക്കു സ്വന്തം ബോയ്ഫ്രണ്ടും ഗേള്‍ഫ്രണ്ടും ഒക്കെയുണ്ടെങ്കില്‍ പോലും.

ഇവിടെ ജര്‍മ്മനിയിലെ സംസ്കാരപ്പ്രകാരമുള്ള ആലിംഗനങ്ങളും കവിളത്തുള്ള ചുംബനങ്ങളും എല്ലാം ഞങ്ങള്‍ക്കിടയിലും നോര്‍മല്‍ തന്നെ.

പലപ്പോഴും ഞാനും അവരും കൂടെ നടക്കുമ്പോള്‍ ഞങ്ങള്‍ തോളത്തു കയ്യിട്ടാവും നടക്കുന്നതു്, അല്ലെങ്കില്‍ എന്റെ കയ്യിനെ അവര്‍ ചേര്‍ത്തു പിടിച്ചിരിക്കാം.. എന്റെ കയ്യവരുടെ അരക്കെട്ടില്‍ ചുറ്റിയിരിക്കാം… അങ്ങനെയൊക്കെ. അതിപ്പോള്‍ ആള്‍ക്കാള്‍ കാണുന്നിടത്തായാലും അല്ലെങ്കിലും ഒരുപോലെ തന്നെ.  ഇതു യൂറോപ്പിലാണെങ്കിലും മിത്രങ്ങള്‍ക്കിടയില്‍ അത്ര നോര്‍മല്‍ അല്ല – ഇതാണു് മുകളില്‍ പറഞ്ഞ ആ ഒരു ഔണ്‍സ് പ്രണയത്തിന്റെ ലക്ഷണം.

ഞാനും ഈ പെണ്‍കുട്ടികളിലാരും ഒരിക്കലും ഈ ബന്ധങ്ങളെ നിര്‍വചിക്കാന്‍ ശ്രമിച്ചിട്ടില്ല…. വളരെ ഫ്രീയായ, വളരെ പാവനമായ, സുന്ദരമായ സ്നേഹബന്ധങ്ങള്‍ .. അത്ര തന്നെ.

ഒരിക്കല്‍ ഞാനും ‘അവളും’ (ഒരു കൂട്ടുകാരി) നടക്കാന്‍ പോയി. വഴിയില്‍ ഒരു പയ്യന്‍ ഞങ്ങളെ തടഞ്ഞു നിര്‍ത്തി — എന്തോ ചാരിറ്റി/ഡോണേഷന്റെ സംഭവം/പിരിവു് ആണു്.  അവന്‍ എന്തോക്കെയോ പറഞ്ഞു… എന്നാല്‍ കൂട്ടത്തില്‍ ഞങ്ങളോടു ചോദിച്ചു … നിങ്ങള്‍ ഒരു “പാര്‍” (കമിതാക്കള്‍/ജോടി) ആണോ അതോ സുഹൃത്തുക്കളാണോ എന്നു.

അതു ചോദിക്കണ്ട ഒരു കാര്യവും അവനില്ല. It was none of his business. Still..

ഉടനടി ഞാന്‍ പറഞ്ഞു – “സുഹൃത്തുക്കള്‍”.
തത്സമയം അവള്‍ പറഞ്ഞു – “കമിതാക്കള്‍”.

അവന്‍ ആകെ ഒരു ചോദ്യ ചിഹ്നം പോലെ നിന്നു. പിന്നെ ചോദിച്ചു… “കമിതാക്കള്‍?!”

“something similar” എന്നു അവളും പറഞ്ഞു. എന്നിട്ടു‌ എന്നെ നോക്കി നല്ലൊരു കുസൃതിച്ചിരി പാസ്സാക്കി.

ഞാനാണെങ്കില്‍ ഒരു വശത്തു നിന്ന് ഇതൊക്കെ ആസ്വദിക്കുന്നുണ്ട്. ഇതൊക്കെയല്ലേ ഒരു രസം! ;)

ഞാന്‍ പതിയെ അവളുടെ കയ്യില്‍ നിന്നു ആ കപ്പലണ്ടിപ്പൊതി (കപ്പലണ്ടിയല്ല, കപ്പലണ്ടി പോലെ വറുത്ത ചെസ്റ്റ്നട്ട്) വാങ്ങി ഒന്നൊന്നായി കറുമുറു തിന്നാന്‍ തുടങ്ങി. കുസൃതിച്ചോദ്യം ചോദിച്ച വഴിയോരപ്പയ്യനും ഞാന്‍ ഒന്നു രണ്ടു ചെസ്റ്റ്നട്ട് കൊടുത്തു. :)

പിന്നെ അവളെ ഒരു റെസ്റ്റോറന്റില്‍ കൊണ്ടുപോയി നല്ലൊരു ബിരിയാണിയും വാങ്ങിക്കൊടുത്തു. അങ്ങനെയൊക്കെയല്ലേ സ്നേഹം കാണിക്കുന്നതു്.  :)

ആ സംഭവത്തെക്കുറിച്ച് ഞാനൊരിക്കലും അവളോടു് ചോദിച്ചിട്ടില്ല. എന്തിനാ വെറുതേ… അല്ലേ? :)

സ്നേഹാദരങ്ങളോടെ,
ഞാന്‍.

PS: ഈ പോസ്റ്റ്, പഴയ-തപാല്‍ വീട്ടിലെ വീട്ടുകാരിക്കു് സമര്‍പ്പിക്കുന്നു. പുള്ളിക്കാരി പറഞ്ഞതിനാലാണല്ലോ ഞാന്‍ ബ്ലോഗ് അപ്ഡേറ്റ് ചെയ്യാം എന്നു് തീരുമാനിച്ചതു്.

4 thoughts on “പ്രണയമോ സൗഹൃദമോ .. അതോ രണ്ടിനുമിടയിലുള്ള ആ നേരിയ അതിരോ?

  1. Vishwasikkan pattunnilla.. Njan ingane onnu ezhuthanam ennu karuthi irikkukeyaayirunnu (99% sowhrudam + 1 (athiladhikamo)% pranayam).. Engane ezhuthy bhalipikkum enna samshayathil!

Leave a Reply to vivek Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>