ശ്രീക്കൊരു മറുപടി..

 

ഞാന്‍ ഭയന്ന ഒരു സംഭവവും, പിന്നെ അതിഭയങ്കരമായ ധൈര്യം കാണിച്ച ഒരു സംഭവവും.

ആദ്യം ഭയന്നത്.

ഡിസംബറില്‍ ആയിരുന്നിരിക്കണം (2004). മ്യൂണിക്കില്‍.. ഒരു രാത്രി. നല്ല തണപ്പും (below zero) നല്ല മഞ്ഞും ഉണ്ടായിരുന്നു.

ഞാന്‍ ഒരു സുഹൃത്തിനെ കാണാനായി ഇറങ്ങിയതാണു്‌. അദ്ദേഹം താമസിച്ചിരുന്നത് ഒരു street-ന്റെ അങ്ങേയറ്റത്തും, ബസ് നിറുത്തുന്നത് ഇങ്ങേയറ്റത്തും ആയിരുന്നു. അത്യാവശ്യം ഇരുട്ടും നല്ലപോലെ മൂടല്‍മഞ്ഞും ഉണ്ടായിരുന്നു.

ഞാന്‍ ബസ്സിറങ്ങി നടക്കുകയായിരുന്നു. രണ്ട് വശത്തും പണി തീരാത്ത കുറച്ച് കെട്ടിടങ്ങള്‍ മാത്രം (അതിലൊന്നിലാണ്‌ ഞാന്‍ ഇന്നു താമസിക്കുന്നതു്‌). പെട്ടെന്ന് ഞാന്‍ എന്റെ കുറച്ചു്‌ മുന്നിലായി ഒരു വെളിച്ചം കണ്ടു. ഒരു വെളുത്ത രൂപമായിട്ടാണു എനിക്കതു്‌ തോന്നിയതു്‌.

ഭൂമിയില്‍ നിന്നു ലേശം (1-2 മീറ്റര്‍) ഉയരത്തിലാണു്‌ ഈ രൂപം നിന്നതു്‌. എനിക്കെന്തെങ്കിലും ചിന്തിക്കാന്‍ സാധിക്കുന്നതിനു മുന്‍പു തന്നെ ഈ രൂപം അതിവേഗത്തില്‍ എന്റെ നേരെ വന്നു.

എല്ലാം വളരേ പെട്ടെന്നായിരുന്നു. ഒരൊറ്റ നിമിഷം കൊണ്ട് ഈ പറഞ്ഞ രൂപം/വെളിച്ചം എന്നെ വളഞ്ഞു.

എന്റെ ഹൃദയം നിന്നോ അതോ ആഞ്ഞടിച്ചുവോ എന്നൊന്നും അറിയാന്‍ പറ്റിയില്ല… ഞാന്‍ ശരിക്കുമൊന്നു്‌ പേടിച്ചു. അതിനുള്ളില്‍ ആ രൂപം എന്നെ കടന്ന് പോയി.

അപ്പോഴേക്കും ഞാന്‍ രൂപത്തിന്റെ ഉറവിടം കണ്ടു. മുകളില്‍ ഒരു ഹെലികോപ്റ്റര്‍. അതിന്റെ light-beam ആയിരുന്നു കനത്ത മൂടല്‍മഞ്ഞില്‍ എനിക്കു്‌ രൂപം ഒക്കെ ആയി തോന്നിയതു്‌. എന്തുകൊണ്ടൊ ഹെലികോപ്റ്ററിന്റെ ശബ്ദം ഞാന്‍ കേട്ടിരുന്നില്ല. :)

അതിഭയങ്കരമായ ധൈര്യം കാണിച്ച ഒരു സംഭവം ഒന്നുരണ്ട് ദിവസത്തിനുള്ളില്‍ എഴുതാം… (ഒരു ഫോട്ടോ എടുത്ത് കാണിച്ചാലേ നിങ്ങള്‍ക്കു്‌ സംഭവം എളുപ്പത്തില്‍ മനസ്സിലാവൂ)

- സന്ദീപ്.

മഞ്ഞുരുകുന്നു….

വെറുതേ പറഞ്ഞതാ.. മഞ്ഞുരുകാനുള്ള സമയമായിട്ടില്ല…

പുതിയൊരു വര്‍ഷം അങ്ങനെ വന്നു.. എഴുതാന്‍ കൈവശം ഒന്നുമില്ല… എന്നാല്‍ 2 പടം ഇട്ടിട്ട് പോവാംന്ന് വെച്ചു. ഒന്നാമത്തെ പടം.. മഞ്ഞ് മൂടിയ മലനിരകള്‍ തന്നെ… എങ്ങനെയുണ്ടു്? ഞാനെടുത്തതല്ലാ! അടിച്ചുമാറ്റിയതാ…

മഞ്ഞാണു് കണ്ടതയ്യാ...!

 

അടുത്തപടവും അടിച്ചുമാറ്റിയതു് തന്നെ… എന്നാലും അതു ലേശം ചിന്തിപ്പിക്കുന്ന ഒരു ചിത്രമാണു്.

 

ബാലവേല...!

 

ഇനി പിന്നെക്കാണാം..

സന്ദീപ്.