ഗ്രാമീണ നിഷ്കളങ്കത.. (ഒരുപാടു് പേനകളും)

ഇന്നലെ ഞാൻ വൈകീട്ട് ഓഫീസീന്നു് വീട്ടിലേക്കു് വരുന്ന നേരം (വഴി). ഞാനിങ്ങനെ ഫോണിൽ, സംസാരിച്ചു വരുന്നു. (ഹാൻ‌ഡ്സ് ഫ്രീ ഉണ്ട്.. ഫോൺ പോക്കറ്റിൽ)

ഇടക്കെപ്പോഴോ കണക്ഷനിത്തിരി മോശമായപ്പോ, ഞാൻ ഹലോ ഹലോ എന്നിങ്ങനെ ഉറക്കെ പറഞ്ഞു.

അപ്പോഴതാ ഒരു ചേട്ടൻ എന്റെ അടുത്തേക്കു്  എന്താ എന്നു ചോദിച്ചു വരുന്നു.

ഞാൻ ഫോണിൽ പറഞ്ഞതാ ചേട്ടാ എന്നു പറഞ്ഞു…. ഉടനെ തന്നെ ഗഡി സ്വന്തം പോക്കറ്റിൽ നിന്നും ഫോണെടുത്തു് … “ഫോൺ വിളിക്കണോ, ഇതാ” എന്നു പറയുന്നു.

“അല്ല, ഞാൻ ഫോണിലാ ഹലോ പറഞ്ഞതു്” എന്നു പറഞ്ഞു, ആൾ ചിരിച്ചോണ്ട് പോയി.

അല്ല, ഗ്രാമീണ നിഷ്കളങ്കത നമ്മുടെ നാട്ടിലേ ഇല്ലാതായിട്ടുള്ളൂ.. ഇവിടെ ജർമ്മനിയിലൊക്കെ ഇപ്പോഴും ഉണ്ട്.

ആ, പിന്നെ, ഞാനീയടുത്തെന്റെ കയ്യിലെ പേനകളൊക്കെ ഒന്നു കൂട്ടി വെച്ചു നോക്കി.. ഒരുപാടെണ്ണമുണ്ട്. എവിടുന്നൊക്കെ ഞാൻ അടിച്ചു മാറ്റിയതാണോ എന്തോ!.

WP_000295WP_000296

എന്തായാലും ഇത്രക്കൊന്നും എനിക്കാവശ്യമില്ല..

അതോണ്ട്, ഇത്തവണ നാട്ടിൽ പോകുമ്പോൾ, അവിടത്തെ കുട്ടികൾക്കൊക്കെ ഈ പേനകളങ്ങനെ പങ്കുവെച്ചു കൊടുക്കാമ്പൂവാ. എന്തേയ്?

അത്രന്നെ….

സ്നേഹാദരങ്ങളോടെ,
കരിങ്കല്ലു്.