അടുക്കള പുരാണം

അങ്ങനെ കാത്തിരുന്നു കാത്തിരുന്നു അവള്‍ വരാറായി. ഇനിയിപ്പോ അടുക്കളയൊക്കെ ഇങ്ങനെയിട്ടാല്‍ മതിയോ? പോര.

അതാണ്‌ ഞാനിന്നു ആകെ മൊത്തത്തില്‍ അടുക്കളയൊക്കെ ഒന്ന് വൃത്തിയാക്കാമെന്ന് തീരുമാനിച്ചത്.

അങ്ങനെയായാലും പോരല്ലോ, എന്തെങ്കിലും ഒക്കെ കുക്കുകയും വേണ്ടെ അത്രയും നേരം അടുക്കളയില്‍ നിന്നാല്‍?

അതാണിത് — നല്ല ചീരക്കറി, മീന്‍കറി (കുടംപുളി ഇട്ടു വെച്ചത് — ഞാനാരാ മോന്‍! Winking smile ).. പിന്നെ നല്ല അമരപ്പയര്‍  മെഴുക്കുപുരട്ടിയും.

WP_20150406_19_47_15_Pro

അത്രേള്ളൂ കാര്യങ്ങള്‍ … ഞാന്‍ പോയി മാമുണ്ണാന്‍ നോക്കട്ടെ. Smile

സ്നേഹദരങ്ങളോടെ,
ഞാന്‍.

പ്രണയമോ സൗഹൃദമോ .. അതോ രണ്ടിനുമിടയിലുള്ള ആ നേരിയ അതിരോ?

എണ്ണിപ്പെറുക്കി കുറച്ചു സുഹൃത്തുക്കളേ എനിക്കുള്ളൂ… എന്നാല്‍ ഉള്ളവരെല്ലാം തനിതങ്കമാണെന്നെനിക്കു തോന്നാറുണ്ട്. എങ്ങനെ ഞാന്‍ ഇത്ര ഭാഗ്യവാനായി എന്നും എനിക്കു തോന്നാറുണ്ട്.

അതെന്തോ ആവട്ടെ, കഥയിലേക്കു വരാം. എന്റെ സുഹൃത്തുക്കളില്‍ വലിയൊരു പങ്കും പെണ്‍കുട്ടികളാണു്… എന്റെ സുഹൃത്തെന്നു പറഞ്ഞാലേ അതൊരു പെണ്‍കുട്ടിയായിരിക്കും എന്നു ആള്‍ക്കാര്‍ ധരിക്കാന്‍ മാത്രം വലിയൊരു പങ്കു്.

http://static4.depositphotos.com/1020804/341/i/950/depositphotos_3414467-Gentleman--lady.jpgഅതില്‍ ചിലരും ഞാനും തമ്മിലുള്ള ബന്ധം പലപ്പോഴും നിര്‍വചിക്കാന്‍ സാധിക്കുന്നില്ല. ഒരുപാടു സ്നേഹവും, ഒരു ഔണ്‍സ് പ്രണയവും കലര്‍ന്ന പോലെ എന്തോ ഒരു മധുരമുള്ള സംഭവം. അവര്‍ക്കു സ്വന്തം ബോയ്ഫ്രണ്ടും ഗേള്‍ഫ്രണ്ടും ഒക്കെയുണ്ടെങ്കില്‍ പോലും.

ഇവിടെ ജര്‍മ്മനിയിലെ സംസ്കാരപ്പ്രകാരമുള്ള ആലിംഗനങ്ങളും കവിളത്തുള്ള ചുംബനങ്ങളും എല്ലാം ഞങ്ങള്‍ക്കിടയിലും നോര്‍മല്‍ തന്നെ.

പലപ്പോഴും ഞാനും അവരും കൂടെ നടക്കുമ്പോള്‍ ഞങ്ങള്‍ തോളത്തു കയ്യിട്ടാവും നടക്കുന്നതു്, അല്ലെങ്കില്‍ എന്റെ കയ്യിനെ അവര്‍ ചേര്‍ത്തു പിടിച്ചിരിക്കാം.. എന്റെ കയ്യവരുടെ അരക്കെട്ടില്‍ ചുറ്റിയിരിക്കാം… അങ്ങനെയൊക്കെ. അതിപ്പോള്‍ ആള്‍ക്കാള്‍ കാണുന്നിടത്തായാലും അല്ലെങ്കിലും ഒരുപോലെ തന്നെ.  ഇതു യൂറോപ്പിലാണെങ്കിലും മിത്രങ്ങള്‍ക്കിടയില്‍ അത്ര നോര്‍മല്‍ അല്ല – ഇതാണു് മുകളില്‍ പറഞ്ഞ ആ ഒരു ഔണ്‍സ് പ്രണയത്തിന്റെ ലക്ഷണം.

ഞാനും ഈ പെണ്‍കുട്ടികളിലാരും ഒരിക്കലും ഈ ബന്ധങ്ങളെ നിര്‍വചിക്കാന്‍ ശ്രമിച്ചിട്ടില്ല…. വളരെ ഫ്രീയായ, വളരെ പാവനമായ, സുന്ദരമായ സ്നേഹബന്ധങ്ങള്‍ .. അത്ര തന്നെ.

ഒരിക്കല്‍ ഞാനും ‘അവളും’ (ഒരു കൂട്ടുകാരി) നടക്കാന്‍ പോയി. വഴിയില്‍ ഒരു പയ്യന്‍ ഞങ്ങളെ തടഞ്ഞു നിര്‍ത്തി — എന്തോ ചാരിറ്റി/ഡോണേഷന്റെ സംഭവം/പിരിവു് ആണു്.  അവന്‍ എന്തോക്കെയോ പറഞ്ഞു… എന്നാല്‍ കൂട്ടത്തില്‍ ഞങ്ങളോടു ചോദിച്ചു … നിങ്ങള്‍ ഒരു “പാര്‍” (കമിതാക്കള്‍/ജോടി) ആണോ അതോ സുഹൃത്തുക്കളാണോ എന്നു.

അതു ചോദിക്കണ്ട ഒരു കാര്യവും അവനില്ല. It was none of his business. Still..

ഉടനടി ഞാന്‍ പറഞ്ഞു – “സുഹൃത്തുക്കള്‍”.
തത്സമയം അവള്‍ പറഞ്ഞു – “കമിതാക്കള്‍”.

അവന്‍ ആകെ ഒരു ചോദ്യ ചിഹ്നം പോലെ നിന്നു. പിന്നെ ചോദിച്ചു… “കമിതാക്കള്‍?!”

“something similar” എന്നു അവളും പറഞ്ഞു. എന്നിട്ടു‌ എന്നെ നോക്കി നല്ലൊരു കുസൃതിച്ചിരി പാസ്സാക്കി.

ഞാനാണെങ്കില്‍ ഒരു വശത്തു നിന്ന് ഇതൊക്കെ ആസ്വദിക്കുന്നുണ്ട്. ഇതൊക്കെയല്ലേ ഒരു രസം! ;)

ഞാന്‍ പതിയെ അവളുടെ കയ്യില്‍ നിന്നു ആ കപ്പലണ്ടിപ്പൊതി (കപ്പലണ്ടിയല്ല, കപ്പലണ്ടി പോലെ വറുത്ത ചെസ്റ്റ്നട്ട്) വാങ്ങി ഒന്നൊന്നായി കറുമുറു തിന്നാന്‍ തുടങ്ങി. കുസൃതിച്ചോദ്യം ചോദിച്ച വഴിയോരപ്പയ്യനും ഞാന്‍ ഒന്നു രണ്ടു ചെസ്റ്റ്നട്ട് കൊടുത്തു. :)

പിന്നെ അവളെ ഒരു റെസ്റ്റോറന്റില്‍ കൊണ്ടുപോയി നല്ലൊരു ബിരിയാണിയും വാങ്ങിക്കൊടുത്തു. അങ്ങനെയൊക്കെയല്ലേ സ്നേഹം കാണിക്കുന്നതു്.  :)

ആ സംഭവത്തെക്കുറിച്ച് ഞാനൊരിക്കലും അവളോടു് ചോദിച്ചിട്ടില്ല. എന്തിനാ വെറുതേ… അല്ലേ? :)

സ്നേഹാദരങ്ങളോടെ,
ഞാന്‍.

PS: ഈ പോസ്റ്റ്, പഴയ-തപാല്‍ വീട്ടിലെ വീട്ടുകാരിക്കു് സമര്‍പ്പിക്കുന്നു. പുള്ളിക്കാരി പറഞ്ഞതിനാലാണല്ലോ ഞാന്‍ ബ്ലോഗ് അപ്ഡേറ്റ് ചെയ്യാം എന്നു് തീരുമാനിച്ചതു്.

ആരടിച്ചൂ… കോപ്പി?

ബിബിസിയില്‍ കണ്ടതു്:  ടൊറന്റുകാര്‍ നിരീക്ഷിക്കപ്പെടുന്നു.

മാത്രൂമീല് കണ്ടതു: ടൊറന്റുകാര്‍ നിരീക്ഷിക്കപ്പെടുന്നു.

രണ്ടിടത്തും ടൊറന്റു ചിത്രം ഒന്നു തന്നെ… ആരു എവിടുന്നു കോപ്പിയടിച്ചൂന്നറിയില്ല.. മാതൃഭൂമീന്നു ബിബിസി കോപിയടിച്ചു എന്നു വിശ്വസിക്കാന്‍ ലേശം ബുദ്ധിമുട്ടുണ്ടെന്നു മാത്രം.

എന്തായാലും ഇല്ലീഗല്‍ കോപിയിങ്ങ് നിരീക്ഷിക്കപ്പെടുന്നു എന്ന ആര്ട്ടിക്കിള്‍ കോപ്പിയടിച്ചത് ഞാന്‍ നിരീക്ഷിക്കുന്ന കാര്യം അവരാരും അറിഞ്ഞില്ല! ഹ!

സസ്നേഹം, കരിങ്കല്ലു്.

PS: ഉവ്വ്, രണ്ടു കൂട്ടര്ക്കും വേറേതോ കോമണ്‍ സോഴ്സില്‍ നിന്നു കിട്ടിയതും ആവാം.. അങ്ങനെയെങ്കില്‍ ബിബിസിയില്‍ അവരുടെ സ്വന്തം ചിത്രമെങ്കിലും കാണുമായിരുന്നു എന്നു തോന്നുന്നു.

 

പവനായി ശവമായി…

കഴിഞ്ഞയാഴ്ച കൂട്ടുകാരനൊരുത്തന്‍ വന്നിരുന്നു വീട്ടില്‍.  കറിക്കരിയാന് പറഞ്ഞു ഞാനവനൊരു കത്തിയെടുത്തു കൊടുത്തു..

ആ കത്തിയവനു ബോധിച്ചില്ല.. എന്നാലിതു മതിയോ, ഇതു മതിയോ എന്നു ചോദിച്ചു ഞാനെന്റെ വീട്ടിലെ എല്ലാ കത്തികളും പ്രദര്ശിപ്പിച്ചു…

അപ്പോഴാണെനിക്കു‌ നമ്മുടെ ആ പഴയ പവനായിയെ ഓര്മ്മ വന്നത്. കൊല്ലാന്‍ ഏതു ആയുധം ഉപയോഗിക്കണമെന്നു ദാസനോടും വിജയനോടും ചോദിച്ച ആ പഴയ പവനായി.

അത്രന്നെ.. വേറൊന്നൂല്ല്യ.

സസ്നേഹം,
ഞാന്.

P.S: ഒറ്റക്ക് താമസിക്കുന്ന എനിക്കെന്തിനാ ഇത്രയുമ് കത്തികള്‍ എന്നു മാത്രം ചോദിക്കരുതു്.. കത്തികള്‍ എന്റെ ഒരു ഭയങ്കര വീക്ക്നെസ്സാണു്!

മാതൃഭൂമീ.. ഇതു വേണോ?

സെക്സിനെയും നഗ്നതയേയും എല്ലായിടത്തും — ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും കൊണ്ടിടുന്നതൊരു ഫാഷനാണല്ലോ ഇപ്പോള്‍.

എത്രയൊക്കെയായാലും നഗ്നമായ കാലുകളെ ഓഹരിവിപണിയുമായി ബന്ധിക്കുന്നതെങ്ങനെ? …

ദാ മാതൃഭൂമിയോടു ചോദിക്കൂ..

ഏതു ചെരിപ്പിടണം?

ഏതു ചെരിപ്പിടണം?

അതെ, ഒന്നാമതു തന്നെ, ഏതു് ചെരിപ്പിടണം എന്ന കണ്ഫ്യൂഷനാണല്ലോ ബ്രോക്കറെ കണ്ടുപിടിക്കുമ്പോള്‍.  അതു് പോട്ടെ…

എനിക്ക് നഗ്നത കാണുന്നതില്‍ ഒരു വിഷമവും ഇല്ല.. എന്നാല് വേണ്ടിടത്തും വേണ്ടാത്തിടത്തും ഇതു് വേണോ? അറിയില്ല…
ഒരു (കുളികഴിഞ്ഞു വരുന്ന, നഗ്നയായ) സ്ത്രീയെ പുറകില്‍ നിന്ന് കാണിച്ച് ഏതു് വസ്ത്രം ധരിക്കണം എന്ന മട്ടിലുള്ള ഒരു പോസായിരുന്നെങ്കില്‍ സ്ത്രീ ശരീരത്തെ (നഗ്നതയെ) കുറച്ചു കൂടി ഉപയോഗിക്കാമായിരുന്നു.
- കരിങ്കല്ല്.

From: http://www.mathrubhumi.com/business/stock_market_articles/how-to-select-a-stock-broking-firm-283053.html

ഗ്രാമീണ നിഷ്കളങ്കത.. (ഒരുപാടു് പേനകളും)

ഇന്നലെ ഞാൻ വൈകീട്ട് ഓഫീസീന്നു് വീട്ടിലേക്കു് വരുന്ന നേരം (വഴി). ഞാനിങ്ങനെ ഫോണിൽ, സംസാരിച്ചു വരുന്നു. (ഹാൻ‌ഡ്സ് ഫ്രീ ഉണ്ട്.. ഫോൺ പോക്കറ്റിൽ)

ഇടക്കെപ്പോഴോ കണക്ഷനിത്തിരി മോശമായപ്പോ, ഞാൻ ഹലോ ഹലോ എന്നിങ്ങനെ ഉറക്കെ പറഞ്ഞു.

അപ്പോഴതാ ഒരു ചേട്ടൻ എന്റെ അടുത്തേക്കു്  എന്താ എന്നു ചോദിച്ചു വരുന്നു.

ഞാൻ ഫോണിൽ പറഞ്ഞതാ ചേട്ടാ എന്നു പറഞ്ഞു…. ഉടനെ തന്നെ ഗഡി സ്വന്തം പോക്കറ്റിൽ നിന്നും ഫോണെടുത്തു് … “ഫോൺ വിളിക്കണോ, ഇതാ” എന്നു പറയുന്നു.

“അല്ല, ഞാൻ ഫോണിലാ ഹലോ പറഞ്ഞതു്” എന്നു പറഞ്ഞു, ആൾ ചിരിച്ചോണ്ട് പോയി.

അല്ല, ഗ്രാമീണ നിഷ്കളങ്കത നമ്മുടെ നാട്ടിലേ ഇല്ലാതായിട്ടുള്ളൂ.. ഇവിടെ ജർമ്മനിയിലൊക്കെ ഇപ്പോഴും ഉണ്ട്.

ആ, പിന്നെ, ഞാനീയടുത്തെന്റെ കയ്യിലെ പേനകളൊക്കെ ഒന്നു കൂട്ടി വെച്ചു നോക്കി.. ഒരുപാടെണ്ണമുണ്ട്. എവിടുന്നൊക്കെ ഞാൻ അടിച്ചു മാറ്റിയതാണോ എന്തോ!.

WP_000295WP_000296

എന്തായാലും ഇത്രക്കൊന്നും എനിക്കാവശ്യമില്ല..

അതോണ്ട്, ഇത്തവണ നാട്ടിൽ പോകുമ്പോൾ, അവിടത്തെ കുട്ടികൾക്കൊക്കെ ഈ പേനകളങ്ങനെ പങ്കുവെച്ചു കൊടുക്കാമ്പൂവാ. എന്തേയ്?

അത്രന്നെ….

സ്നേഹാദരങ്ങളോടെ,
കരിങ്കല്ലു്.